ചേർത്തല : തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ 2022- 23 ലെ പദ്ധതി തുകയും ജില്ലാ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച പകൽവീട് നാടിന് സമർപ്പിച്ചു. അഡ്വ.എ.എം.ആരിഫ് എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എസ്.ഷാജി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ,പഞ്ചായത്തംഗങ്ങൾ,ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയവർ സംസാരിച്ചു. വയോധികരായവർക്ക് വിശ്രമത്തിനും വിനോദത്തിനുമായി പകൽസമയങ്ങളിൽ ചെലവഴിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഇവിടെ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |