കൊല്ലം: ശ്രീനാരായണ വനിതാകോളേജിലെ വുമൺ സ്റ്റഡി യൂണിറ്റിന്റെയും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും ചില്ല ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം നടന്നു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടനാപ്രസിഡന്റ് ശില സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വിമൺസെൽ കോ - ഓർഡിനേറ്ററും പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറിയുമായ ഡോ.ശില്പ ശശാങ്കൻ, പൂർവ വിദ്യാർത്ഥി സംഘടന അഡ്വൈസറി കമ്മറ്റി മെമ്പർ ഡോ.ആർ.ബിന്ദു, ട്രഷററും അസി. പ്രൊഫസറുമായ എസ്.എം.അശ്വതി എന്നിവർ സംസാരിച്ചു. പൂർവ്വവിദ്യാത്ഥിയായ പ്രൊഫ. മാലിനി സുവർണ്ണകുമാറിനെ ആദരിച്ചു. മാറുന്ന ലോകവും മാറുന്ന സ്ത്രീയും
എന്ന വിഷയത്തിൽ വിദ്യാർത്ഥിനികൾക്ക് പ്രസംഗമത്സരവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ചില്ല ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സീതകളിയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |