പാറശാല: ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. പാറശാലക്ക് സമീപം കാരാളി വളവിൽ ഇന്നലെ രാത്രി 7.30നാണ് അപകടം. കളിയിക്കാവിളയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറും പാറശാല നിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
മുന്നിൽ പോകുകയായിരുന്ന ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് കാറുമായി കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരായ അയ്ങ്കാമം കണിയാരംകോട് വീട്ടിൽ ശിവകുമാരി (44), സൂര്യ(21) എന്നിവരെ നാട്ടുകാർ ചേർന്ന് പാറശാല താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ കാറിലെ യാത്രക്കാരായ ആറ്റുകാൽ ചിറമുക്ക് സ്വദേശികകളായ രശ്മി എസ്.നായർ(38), അഭി സുനിൽ(15) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബൈക്ക് യാത്രക്കാർ പാറശാലയിലെ ഒരു ആശുപത്രിയിലെത്തിയശേഷവും കാറിലുണ്ടായിരുന്നവർ കളിയിക്കാവിളയിലെ ഒരു വിവാഹ വീട്ടിൽ പോയശേഷവും തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |