കൊട്ടിയം: ദേശീയപാത പുനർനിർമ്മിക്കുമ്പോൾ കൊട്ടിയം ജംഗ്ഷനെ രണ്ടായി തിരിക്കുന്ന രീതിയിൽ മതിൽ കെട്ടി മണ്ണ് നിറച്ച് ബ്രിഡ്ജ് നിർമ്മിക്കുന്നതിനെതിരെയും, കൊട്ടിയത്ത് മൊബിലിറ്റി ഹബ്ബും, ജംഗ്ഷനിൽ തൂണുകളിലുള്ള മേൽപ്പാലവും നിർമിക്കണമെന്ന ആവശ്യവും ഉയർത്തി കൊട്ടിയം പൗരവേദിയുടെ നേതൃത്വത്തിൽ കൊട്ടിയം ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി.മുൻ എം.എൽ.എ എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. പൗരവേദി പ്രസിഡന്റ് അഡ്വ.കൊട്ടിയം എൻ.അജിത്കുമാർ അദ്ധ്യക്ഷനായി. ഡോ.ആതുരദാസ്, സാജൻ കവറാട്ടിൽ, എസ്.കബീർ, നജീം കെ.സുൽത്താൻ, ശ്യാം പ്രവീൺ, നിസാർ, രാജൻ തട്ടാമല, സിസ്റ്റർ വിന്നി വെട്ടുകാൽ, ബിനോ ഭാർഗവൻ, ഷൈലജ, രാജു മംഗലം, സതീഷ്, തോമസ് കളരിക്കൽ, അജീഷ് പാറവിള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |