SignIn
Kerala Kaumudi Online
Saturday, 27 April 2024 8.14 AM IST

ശ്രീലങ്കയെ തകർത്ത് ന്യൂസീലൻഡ്; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലേയ്ക്ക്

india

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേയ്ക്ക് ഇന്ത്യ. ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് ശ്രീലങ്കയ്ക്കെതിരെ വിജയിച്ചതോടെയാണ് ഇന്ത്യ ഫൈനലിലേയ്ക്ക് കടന്നത്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് ന്യൂസീലൻഡിന്റെ വിജയം. 285 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കിവീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയമുറപ്പിക്കുകയായിരുന്നു.

ക്രൈസ്റ്റ് ചര്‍ച്ചിൽ നടന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ന്യൂസീലൻഡ്, ശ്രീലങ്കയെ ബാറ്റിംഗിന് വിടുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ലങ്ക നേടിയത് 355 റൺസ്. മറുപടിയിൽ ന്യൂസീലൻഡ് 373 റൺസെടുത്ത് ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക 302 റൺസിനും പുറത്തായി. മറുപടി ബാറ്റിംഗിൽ സെഞ്ചറി നേടിയ കെയ്ൻ വില്യംസൺ കിവീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

194 പന്തുകൾ നേരിട്ട വില്യംസൻ 121 റൺസെടുത്തു പുറത്താകാതെ നിന്നു. കിവീസ് വിജയത്തോടെ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിൽ ഫലം വരുംമുമ്പേ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. ജൂൺ ഏഴ് മുതൽ പതിനൊന്നുവരെ ലണ്ടനിലെ ഓവലിലാണ് ലോക ചാമ്പ്യൻഷിപ് പോരാട്ടം. ഓസ്ട്രേലിയയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA, TEAM INDIA, INDIA IN THE WORLD, WORLD TEST CHAMPIONSHIPMFINELA, CRICKET, VIRAT KOHLI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.