തൃശൂർ: രാജ്യത്ത് കൂടുതൽ പേരിലേക്ക് ഗൃഹകേന്ദ്രീകൃത പാലിയേറ്റീവ് പരിചരണം എത്തിക്കുന്ന ജനകീയ പാലിയേറ്റീവ് പരിചരണ ശൃംഖലയായ ആൽഫ പാലിയേറ്റീവ് കെയർ കിടത്തിച്ചികിത്സാ കേന്ദ്രം ഒരുക്കുന്നു. തൃശൂർ എടമുട്ടത്തെ ആൽഫ പാലിയേറ്റീവ് കേന്ദ്രത്തിൽ അഞ്ചേക്കറിൽ ലോകനിലവാരത്തിൽ, 165 മുറികളും രോഗികൾക്കു താമസിക്കാനുള്ള അനുബന്ധ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ആൽഫ ഹോസ്പീസിന്റെ ശിലാസ്ഥാപനം മാർച്ച് 15ന് ഉച്ചയ്ക്കുശേഷം മൂന്നിന് നിർവഹിക്കുമെന്ന് ചെയർമാൻ കെ.എം. നൂറുദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
114 കോടി രൂപ ചെലവ് വരുന്ന 6 നിലകളുള്ള ഹോസ്പീസ് പൂർത്തീകരിക്കാൻ റൂമുകൾക്കും മറ്റു സൗകര്യങ്ങൾക്കും വിവിധ സ്‌പോൺസർഷിപ്പുകൾ വഴിയാകും സാമ്പത്തിക സമാഹരണം നടത്തുക. 40 കോടി രൂപ വിലമതിക്കുന്ന അഞ്ചേക്കർ ഭൂമി സ്‌പോൺസർഷിപ്പായി ലഭിച്ചിട്ടുണ്ട്. ആൽഫ ഹോസ്പീസിന്റെ നിർമാണം ഒരുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും നൂറുദ്ദീൻ പറഞ്ഞു.
ആൽഫ ഹോസ്പീസ് എക്‌സിക്യൂട്ടിവ് കൗൺസിൽ പ്രസിഡന്റ് ബാബു പാനികുളം, സെക്രട്ടറി എം.എ. റഷീദ്, ആർക്കിടെക്ട് ഷാരോൺ കുര്യൻ, ഗവേണിംഗ് കൗൺസിൽ മെമ്പർമാരായ കെ.എ. കദീജാബി, വി.ജെ. തോംസൺ, കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, ചീഫ് ഫിസിയോ തെറാപ്പിസ്റ്റ് എം.എം. സുർജിത് തുടങ്ങിയവരും പങ്കെടുത്തു.
ആൽഫ ഹോസ്പീസിലെ സൗകര്യങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |