കണ്ണൂർ: കേരളത്തിൽ ആശുപത്രികൾക്കും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള നിരന്തര ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) യുടെനേതൃത്വത്തിൽ മുഴുവൻ ഡോക്ടർമാരുടെയും പൊതു പണിമുടക്ക് 17ന് നടക്കും. പൊതുപണിമുടക്കിന്റെ ഭാഗമായി കണ്ണൂരിൽ ഐ.എം.എ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ പ്രസിഡന്റ് ഡോ.വി സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.രാജ്മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം ഡോ.സുൽഫിക്കർ അലി, ഡോ.പി.കെ.ഗംഗാധരൻ, ഡോ.സി.നരേന്ദ്രൻ, ഡോ.മുഹമ്മദലി, ഡോ.ആശാറാണി, ഡോ.ഷഹീദ, ഡോ.ഐ.സി. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി മുതൽ മുഴുവൻ എം.എൽ.എമാരെയും നേരിട്ട് കണ്ട് അഭ്യർത്ഥിച്ചിട്ടും ഒരു പരിഗണനയും നൽകാത്തത് പ്രതിഷേധാർഹമാണെന്നും വെള്ളിയാഴ്ച നടക്കുന്ന പൊതുപണിമുടക്കിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് ജനങ്ങൾ സഹകരിക്കണമെന്നും ഐ. എം. എ നേതാക്കൾ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |