ദോഹ: പ്രതിമാസം പതിനായിരം റിയാല്‍ വേതനമായി ലഭിക്കുന്ന തൊഴിലവസരവുമായി ഖത്തര്‍. രാജ്യത്തെ ഇന്ത്യന്‍ എംബസിയിലേയ്ക്ക് സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എംബസിയിലെ സ്ഥിരം തസ്തിക ആയതിനാല്‍ തന്നെ ആനുകൂല്യങ്ങളടക്കം മികച്ച ശമ്പളം കരസ്ഥമാക്കാനുള്ള സുവര്‍ണ അവസരമായി ഇതിനെ വിനിയോഗിക്കാവുന്നതാണ്.
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അറബിക് ഡിഗ്രി/പി.ജി ആണ് അടിസ്ഥാന യോഗ്യത. ഒപ്പം അറബി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള കഴിവും അഭികാമ്യമാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ളവരായിരിക്കണമെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിലുണ്ട്.
21-40 വയസാണ് അപേക്ഷകര്‍ക്കുള്ള പ്രായപരിധി. 2023 ഫെബ്രുവരി 28 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. സാധുതയുള്ള ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുള്ള താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2023 മാര്‍ച്ച് 24ന് മുമ്പ് എംബസി അറ്റാഷെക്ക് അപേക്ഷ സമര്‍പ്പിക്കണം.
വെബ്സൈറ്റ്⇒ https://www.indianembassyqatar.gov.in/contact
Vacancy announcement...!!! pic.twitter.com/u3bwj2I1i0
— India in Qatar (@IndEmbDoha) March 13, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |