തലശ്ശേരി :കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സി ഡിവിഷൻ ലീഗ് മൽസരത്തിൽ തലശ്ശേരി വാലിയന്റ് ക്രിക്കറ്റ് ക്ലബ് 73 റൺസിനു തലശ്ശേരി തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി.
ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ കണ്ണൂർ യംഗ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് ഒരു റൺസിനു കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി.
ഇന്ന് നടക്കുന്ന ബി ഡിവിഷൻ മത്സരത്തിൽ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബ്ബിനെയും ഉച്ചക്ക് നടക്കുന്ന മത്സരത്തിൽ തലശ്ശേരി ബി കെ 55 ക്രിക്കറ്റ് അക്കാദമി മട്ടാമ്പ്രം മാസോ ക്രിക്കറ്റ് ക്ലബിനെയും നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |