ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ അവഗണനയിൽ കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്ക് അടച്ചുപൂട്ടിയിട്ട് മൂന്നാണ്ട്. രണ്ട് ഘട്ടങ്ങളിലായി 1.60 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കുട്ടികളുടെ പാർക്കിനാണീ ദുരവസ്ഥ.
വാമനപുരം നദിയിൽ കൊല്ലമ്പുഴക്കടവിൽ ദൃശ്യമനോഹരമായ സ്ഥലത്ത് 1.30 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാർക്ക് 2013ൽ ഉദ്ഘാടനം ചെയ്തു. അന്ന് പാർക്കിന്റെ നടത്തിപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനായിരുന്നു.
കൊവിഡിനെ തുടർന്ന് പാർക്ക് അടച്ചുപൂട്ടുകയായിരുന്നു. കൊവിഡിന് ശേഷം പാർക്ക് തുറക്കാൻ അധികൃതർ തയ്യാറായുമില്ല.
പുതിയ ബൈപ്പാസിന്റെ അടുത്തായതിനാലും, നദീതീരവും കൊല്ലമ്പുഴ പാർക്കിലേക്ക് ആളുകളെ ആകർഷിക്കാൻ കാരണങ്ങളാണ്. അതിനാൽ ഇവിടേക്ക് ആളെത്തുമെന്ന് ഉറപ്പാണ്. എന്നാൽ ഇനി പാർക്ക് തുറന്ന് പ്രവർത്തിപ്പിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കണം. കാടുകയറി പാർക്കിലെ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ചു. ഇതൊക്കെ നവീകരിച്ച് എത്രയുംവേഗം പാർക്ക് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |