SignIn
Kerala Kaumudi Online
Thursday, 19 September 2024 2.20 AM IST

വനിതാ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

Increase Font Size Decrease Font Size Print Page
gg
വനിതാ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര അക്കാദമി ആലപ്പുഴ കൈരളി, ശ്രീ തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള മന്ത്രി സജി ചെറിയാൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഫെസ്റ്റിവൽ ബുക്ക് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ദലീമ ജോജോ എം.എൽ.എയ്ക്കും ഡെയ്ലി ബുള്ളറ്റിൻ യു.പ്രതിഭ എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിക്കും കൈമാറി പ്രകാശനം ചെയ്യും.

വനിതാ വോളണ്ടിയർ പാസിന്റെ വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാരാജ് നിർവഹിക്കും. കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ എൻ.മായക്ക് കൈമാറി സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഫെസ്റ്റിവൽ ഷെഡ്യൂൾ പ്രകാശനം ചെയ്യും. ചടങ്ങിൽ പി.കെ മേദിനിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിക്കും. തിരക്കഥാകൃത്ത് ശാരംഗപാണിയെക്കുറിച്ച് മകൾ ജൂല എഴുതി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ശാരംഗപാണിനീയം എന്ന പുസ്തകം ഗായിക പി.കെ മേദിനിക്ക് നൽകി മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ, ഗ്രന്ഥകാരി ജൂല ശാരംഗപാണി എന്നിവർ പങ്കെടുക്കും. തുടർന്ന് ഉദ്ഘാടന ചിത്രമായ 'ദ ബ്ളൂ കാഫ്താൻ' പ്രദർശിപ്പിക്കും.
സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിൽ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി വനിതാ സംവിധായകരുടെ 20 സിനിമകളും അഞ്ച് ഡോക്യുമെന്ററികളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മേളയിൽ ഇന്ന് കൈരളി തിയറ്റർ രാവിലെ 9.30 : ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്. സംവിധാനം: വാലന്റീന മറേൽ (ലോക സിനിമ വിഭാഗം) ഉച്ചയ്ക്ക് 12 : റൂൾ 34 . സംവിധാനം: ജൂലിയ മുറാറ്റ് (ലോക സിനിമ വിഭാഗം) വൈകിട്ട് 3 :ദ ഹാപ്പിയസ്റ്റ് മാൻ ഇൻ ദ വേൾഡ്. സംവിധാനം : ടിയോണ സ്ട്രൂഗർ മിറ്റേവ്സ്‌ക (ലോക സിനിമ വിഭാഗം) ശ്രീ തിയറ്റർ രാവിലെ 9.45 : ലല്ലബി. സംവിധാനം: അലൗഡ റൂയിസ് ഡി അസുവ (ലോക സിനിമ വിഭാഗം) ഉച്ചയ്ക്ക് 12.15. ക്ലോൺഡിക്കെ. സംവിധാനം: മെറീന എർ ഗോർബാച്ച് (ലോക സിനിമ വിഭാഗം) വൈകിട്ട് 3. പുഴു. സംവിധാനം : പി.ടി.രതീന (മലയാള സിനിമാ വിഭാഗം)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.