ചേർത്തല : മിനി സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ജോയിന്റ് കൗൺസിൽ ചേർത്തല മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ കെ.പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി മനോജ് ഷേണായ് അദ്ധ്യക്ഷനായി. പി.എസ്.സന്തോഷ് കുമാർ,സി.സുരേഷ്,വി.ഡി.അബു,കെ.ജി.ഐബു എന്നിവർ സംസാരിച്ചു. എം.ശ്രീകുമാർ സ്വാഗതവും ടി.കെ പ്രതീഷ് നന്ദിയും പറഞ്ഞു. സി. പ്രസാദ് റിപ്പോർട്ടും,പി.ജെ.മാത്യു കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: സീമ ഗോപിദാസ് (പ്രസിഡന്റ്), കെ.ജി.മനോജ് ഷേണായ് (സെക്രട്ടറി),എം.ആർ.ജോഷി, റയ്‌നോൾഡ് (വൈസ് പ്രസിഡന്റുമാർ),സി.ആർ.കിഷോർ കുമാർ,ടി.എം.ഷിജിമോൻ (ജോയിന്റ് സെക്രട്ടറിമാർ), എം.ശ്രീകുമാർ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |