തൃശൂർ : തൃശൂരിന്റെ ഹൃദയസ്ഥാനമായ കോട്ടപ്പുറത്ത് ഫ്ളാറ്റ് സമുച്ചത്തിന്റെയും, വീടുകളുടെയും, വൈദ്യുതി ഭവന്റെയും, നടുവിൽ സെപ്റ്റേജ് സീവറേജ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ജനങ്ങളെ അണിനിരത്തി തടയുമെന്ന് രാജൻ.ജെ.പല്ലൻ വ്യക്തമാക്കി. സീവറേജ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപനേതാവ് ഇ.വി സുനിൽരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ
നിർദ്ദിഷ്ട സ്ഥലത്തെത്തി പ്രതിപക്ഷനേതാവ് രാജൻ ജെ.പല്ലൻ കറുത്ത കൊടി നാട്ടി പ്രതഷേധിച്ചു. പ്രതിഷേധത്തിൽ കോട്ടപ്പുറം റസിഡൻസ് ആക്ഷൻ കമ്മിറ്റി അംഗങ്ങളോടൊപ്പം എം.പി.സുരേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലി ജെയിംസ്, ശ്യാമള മുരളീധരൻ, മുൻ ഹെൽത്ത് ചെയർമാൻ കെ.ഗിരീഷ് കുമാർ , ജയപ്രകാശ് പൂവത്തിങ്കൽ, ബി.ജെ.പി കൗൺസിലർമാരായ വിനോദ് പൊള്ളഞ്ചേരി, നിജി.കെ.ജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |