പെരുമ്പടപ്പ്: രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ മലപ്പുറം പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വ്യായാമത്തിനൊപ്പം മാലിന്യം ശേഖരിക്കുന്ന പരിപാടിയായ മലപ്പുറം ജില്ലാ മാസ്സ് പ്ലോഗിംഗ് കാമ്പയിന്റെ ബ്ലോക്ക് തല പോസ്റ്റർ പ്രകാശനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ താജുന്നീസ, മെമ്പർ ആശാലത, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ ബി.എസ്. ശിബികുമാർ, എക്സ്റ്റൻഷൻ ഓഫീസർ ടി. ജമാലുദ്ധീൻ(ജനറൽ), എ. ഗിരാജ് (വനിതാക്ഷേമം), ആർ.ജി.എസ്.എ ബ്ലോക്ക് കോർഡിനേറ്റർ ഷഹീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |