കൊളംബോ : സാമ്പത്തിക തകർച്ച നേരിടുന്ന ശ്രീലങ്കയെ മാസങ്ങളായി കരകയറാൻ സഹായിക്കുന്നത് ഇന്ത്യയുടെ കരുതലാണ്. പണമായും, സാധനങ്ങളായും പലതവണയാണ് ഇന്ത്യ ദ്വീപ് രാഷ്ട്രത്തിന് നേരെ കരം നീട്ടിയത്. മോദി സർക്കാർ പ്രാധാന്യത്തോടെ നടപ്പിലാക്കുന്ന അയൽപക്കത്തിന് ആദ്യം എന്ന വിദേശ നയം പ്രകാരം ശ്രീലങ്കയിലെ നിർധന വിഭാഗങ്ങൾക്ക് റേഷൻ കിറ്റ് വിതരണം ചെയ്തു. ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെട്ടാണ് ഭക്ഷണക്കിറ്റ് വിതരണം ചെയ്തത്.
Support by @IndiainSL to needy sections continues!! Glimpses of ration distribution in Kalmunai. pic.twitter.com/fFd3wqrR8z
— India in Sri Lanka (@IndiainSL) March 16, 2023
കൽമുനൈയിലെ റേഷൻ വിതരണത്തിന്റെ ദൃശ്യങ്ങൾ എന്ന അടിക്കുറിപ്പിൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കിറ്റുകൾ വിതരണം ചെയ്യുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് ശ്രീലങ്ക സാമ്പത്തിക തകർച്ച നേരിട്ട് തുടങ്ങിയത്. ടൂറിസം രംഗത്തെ തളർച്ചയാണ് ദ്വീപ് രാഷ്ട്രത്തിന്റെ വരുമാനം ഇടിയാൻ കാരണമായത്. ഇതിനൊപ്പം ചൈനയിൽ നിന്നടക്കം വലിയ തുക കടമായി എടുത്തതും തകർച്ചയുടെ ആക്കം കൂട്ടി. കഴിഞ്ഞ വർഷം യുക്രെയിനിൽ റഷ്യ അധിനിവേശം ആരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണയ്ക്കും, ഭക്ഷ്യ സാധനങ്ങൾക്കും ഭീമമായി വില വർദ്ധിച്ചതോടെ ശ്രീലങ്കയുടെ നില പരിതാപകരമായി.
സാമ്പത്തികമായി തകർന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയ സഹായങ്ങൾക്ക് അടുത്തിടെ ന്യൂഡൽഹിയിലെത്തിയ ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി നന്ദി പറഞ്ഞിരുന്നു. ഇന്ത്യയിലെ ജനങ്ങൾപോലും തങ്ങളെ സഹായിക്കാൻ മുന്നോട്ട് വന്നതായി അദ്ദേഹം പറഞ്ഞു. 'നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കൾ മോശം സമയം വരുമ്പോൾ പരീക്ഷിക്കപ്പെടുന്നു. ഇന്ത്യ ഞങ്ങൾക്ക് ഒപ്പം നിന്നു, അതിനാൽ ഇന്ത്യ ഞങ്ങൾക്കായി ചെയ്തതിന് ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്.' സാബ്രി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |