ചിറക്കടവ് . ചിറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മണ്ണംപ്ലാവ് ജംഷനിൽ തണ്ണീർ പന്തൽ ആരംഭിച്ചു. വേനൽ കടുത്തതോടെ വഴി യാത്രക്കാരുടെ ദാഹം അകറ്റാൻ സംസ്ഥാന സർക്കാർ ആഹ്വാനം നൽകിയതിന്റെയടിസ്ഥാനത്തിലാണ് ബാങ്ക് സംഭാര വിതരണം ആരംഭിച്ചത്.
ബാങ്ക് പ്രസിഡന്റ് പി എൻ ദാമോദരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു. ഷമീർ വി മുഹമ്മദ്, പഞ്ചായത്ത് അംഗം എം ജി വിനോദ്, എസ് ഉണ്ണികൃഷ്ണൻ നായർ , ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ അഭിലാഷ് ചന്ദ്രൻ , ലൗലി ആന്റണി, സെക്രട്ടറി മേഴ്സി ജോൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |