പാലക്കാട്: യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രവർത്തകർ രക്തദാന ക്യാമ്പ് നടത്തി. പിരായിരി ഹൈടെക് ഓഡിറ്റോറിയത്തിൽ നടന്ന രക്തദാന ക്യാമ്പിൽ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ രക്തം ദാനം ചെയ്തു.
ക്യാമ്പ് കെ.പി.സി.സി ജന.സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു അദ്ധ്യക്ഷനായി. ജില്ലാ രക്തദാന ബാങ്കിലെ ഡോ.ഇന്ദു, സംസ്ഥാന നിർവാഹക സമിതി അംഗം എം.പ്രശോഭ്, ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, എച്ച്.ഷബീർ, സി.നിഖിൽ പങ്കെടുത്തു.
നാളെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നാരംഭിക്കുന്ന കൊടിമര, ഛായാചിത്ര, പതാക, ദീപശിഖ ജാഥകൾ വൈകിട്ട് സമ്മേളന നഗരിയായ കോട്ട മൈതാനത്ത് സംഗമിക്കും. ജില്ലാ പ്രസിഡന്റ് ടി.എച്ച്,ഫിറോസ് ബാബു പതാക ഉയർത്തും ജാഥാ സംഗമം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും.
നാളെ വൈകിട്ട് നാലിന് വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് യുവജന റാലി ആരംഭിക്കും. കോട്ടമൈതാനത്ത് പൊതുസമ്മേളനം എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി.വേണഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ്, സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, എം.പി.മാരായ വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, സി.ചന്ദ്രൻ, കെ.എ.തുളസി എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം 20ന് സൂര്യരശ്മി കൺവെൻഷൻ സെന്ററിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |