കൊച്ചി: അഡ്വൈർട്ടൈസിംഗ് മേഖലയെ സംരക്ഷിച്ചില്ലെങ്കിൽ പരസ്യമേഖല തൊഴിലാളികൾ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഓൾ കേരള ഔട്ട്ഡോർ അഡ്വർട്ടൈസിംഗ് വർക്കേഴ്സ് യൂണിയൻ. ഇതിന്റെ ഭാഗമായി ഇന്ന് വഞ്ചി സ്ക്വയറിൽ നടത്തുന്ന പ്രതിഷേധധർണ്ണ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാൾ പെയിന്റിംഗ് ചിത്രകാരന്മാർ, സ്റ്റിക്കർ വർക്ക് ചെയ്യുന്ന തൊഴിലാളികൾ തുടങ്ങിയവർക്ക് അപകട ഇൻഷ്വറൻസ്, ക്ഷേമനിധി, ക്ഷേമപെൻഷൻ എന്നിവ ഏർപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.കെ. ജയപ്രകാശ്, ഭാരവാഹികളായ ദിലീപ് കുമാർ, ജെയ്സൺ വർഗീസ്, റോബിൻ മഞ്ഞുമ്മൽ, സി.പി. ബൈജു, ശ്രീഹരി ദേവദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |