പേര് വിവാദത്തിൽപ്പെട്ട ഹിഗ്വിറ്റ മാർച്ച് 31ന് തിയേറ്രറിൽ. സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ ഹിഗ്വിറ്റ നവാഗതനായ ഹേമന്ദ് ജി. നായർ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ രചനയും ഹേമന്തിന്റേതാണ്. മനോജ് കെ.ജയൻ, ഇന്ദ്രൻസ്, സങ്കീർത്തന തുടങ്ങിയവ രാണ് മറ്റ് താരങ്ങൾ. സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബോബി തര്യനും സജിത് അമ്മയും ചേർന്നാണ് നിർമ്മാണം.സംഗീതം രാഹുൽ രാജും പശ്ചാത്തല സംഗീതം ഡോൺ വിൻസന്റും നിർവഹിക്കുന്നു.ഛായാഗ്രഹണം ഫാസിൽ നാസറും എഡിറ്റിംഗ് പ്രസീദ് നാരായണനുമാണ്. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയിൽ പാർസ് ഫിലിംസുമാണ് വിതരണം. പി .ആർ. ഒ പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |