കൊച്ചി: കോർപ്പറേഷനിൽ ജോലിക്കെത്തിയ ജീവനക്കാരെ കോൺഗ്രസുകാർ മർദ്ദിച്ചതന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു.). സമരം നടക്കുന്നതിനിടയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവ് ഓഫീസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ജോലിക്ക് കയറിയ ജീവനക്കാരെ അക്രമിക്കുവാൻ നിർദ്ദേശം നൽകുന്ന ശബ്ദശകലം ഉൾപ്പെട്ടിരുന്നു. ഡെപ്യൂട്ടി കോർപ്പറേഷൻ സെക്രട്ടറിയും അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയുമായ വസന്തന്റെ സംഭാഷണമാണ് പതിഞ്ഞിട്ടുള്ളത്. വിഡിയോ ചിത്രീകരിച്ച് നിമിഷങ്ങൾക്കകമാണ് സുഭാഷ് പാർക്കിൽ കോൺഗ്രസ് സംഘം ജീവനക്കാരെ അടക്കം ക്രൂരമായി മർദ്ദിച്ചത്. പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ഡി. സാജൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |