SignIn
Kerala Kaumudi Online
Saturday, 13 April 2024 9.35 PM IST

രാഷ്ട്രപതിയെ സ്വീകരിച്ചു

mj
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ചേപ്പാട്ടെ എൻ.ടി.പി.സി മൈതാനത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രമേശ് ചെന്നിത്തല എം.എൽ.എ, ജില്ല കളക്ടർ വി.ആർ.കൃഷ്ണതേജ, ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു

ആലപ്പുഴ: വള്ളിക്കാവിലെ അമൃതാനന്ദമയീമഠം സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ജില്ലയിലെത്തി. ഇന്നലെ രാവിലെ 9 മണിക്കാണ് രാഷ്ട്രപതിയുൾപ്പെടെയുള്ള സംഘം മൂന്ന് ഹെലിക്കോപ്ടറുകളിലായി ചേപ്പാട്ടെ എൻ.ടി.പി.സി മൈതാനത്തെ ഹെലിപ്പാഡിൽ ഇറങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രമേശ് ചെന്നിത്തല എം.എൽ.എ., ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. സ്വീകരണത്തിന് ശേഷം രാഷ്ട്രപതി വാഹന വ്യൂഹത്തിൽ വള്ളിക്കാവിലേക്ക് യാത്രതിരിച്ചു. സന്ദർശനം കഴിഞ്ഞ് 11 മണിയോടെ മടങ്ങിയെത്തിയ രാഷ്ട്രപതി ഹെലിക്കോപ്ടറിൽ മടങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.