ചേർത്തല : നിയമസഭയിലെ നടപടിക്രമങ്ങൾ പൂർണമായും ടി.വിയിലൂടെ സംപ്രേഷണം ചെയ്യാൻ സംവിധാനമൊരുക്കണമെന്ന് ഗാന്ധിയൻ ദർശനവേദി സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു. പൗരസ്വാതന്ത്ര്യം ഉറപ്പുവരുത്താനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുമായി വിവിധ സംസ്കാരിക, സാമൂഹ്യ നേതാക്കളുടെ അഭിപ്രായം ശേഖരിച്ച് നിവേദനമായി ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് നൽകാനും യോഗം തീരുമാനിച്ചു.
ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.എൻ.ജോർജ് , അഡ്വ.ദിലീപ് ചെറിയനാട് ,കുരുവിള മാത്യൂസ് ,പ്രൊഫ. മിനി ജോസ് ,ഡോ.ദിലീപ് രാജേന്ദ്രൻ ,ഷീല ജഗധരൻ,മൗലാന ബഷീർ, ,തോട്ടുങ്കൽ ജോർജ് ജോസഫ് ,അഡ്വ.റോജോ ജോസഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |