അബുദാബി: എമിറേറ്റ്സ് ഡ്രോ മെഗാ7 നറുക്കെടുപ്പിന്റെ മെഗാ സമ്മാനത്തുക പ്രവാസിയ്ക്ക് നഷ്ടമായത് ഒറ്റ അക്കത്തിന്റെ വ്യത്യാസത്തിൽ. 100 മില്യൺ ഡോളർ നേടാനുള്ള അവസരമാണ് പാകിസ്ഥാൻ സ്വദേശിയായ റിസ്വാൻ ഇഫ്തിക്കറിന് ചെറിയൊരു വ്യത്യാസത്തിൽ നഷ്ടമായത്. ആകെയുള്ള ഏഴ് അക്കങ്ങളിൽ ആറെണ്ണം വരെ റിസ്വാൻ കൃത്യമായി പ്രവചിച്ചിരുന്നു. 100 മില്യൺ നഷ്ടമായെങ്കിലും 250,000 ദിർഹത്തിന്റെ സമ്മാനം ലഭിച്ചതോടെ പൂർണമായും നിരാശനാകേണ്ടി വന്നിട്ടില്ല 41-കാരനായ ഈ പ്രവാസിയ്ക്ക്.
വർഷങ്ങളായി അബുദാബിയിൽ തുടരുന്ന റിസ്വാൻ ഒരു വർഷമായാണ് സ്ഥിരമായി ആഴ്ച നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. വലത്ത് നിന്ന് ഇടത്തേയ്ക്ക് നമ്പറുകൾ കൃത്യമായി പ്രവചിക്കണമെന്ന നിബന്ധന അടുത്തിടെ സംഘാടകർ ഒഴിവാക്കിയിരുന്നു. പുതിയ മാറ്റമാണ് തനിക്ക് സഹായകരമായതെന്നാണ് റിസ്വാൻ അറിയിക്കുന്നത്.
ആഫ്രിക്ക, ഏഷ്യ മേഖലയിലെ തന്നെ ഏറ്റവും വലിയ നറുക്കെടുപ്പായാണ് എമിറേറ്റ്സ് ലക്കി ഡ്രോ മെഗാ7നെ കണക്കാക്കുന്നത്. 50 ദിർഹം എൻട്രി ഫീ നൽകിയാൽ ഏഴിനും 37-നും ഇടയിലുള്ള ഏഴ് നമ്പരുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. ഇതിൽ മൂന്ന് നമ്പരുകൾ ശരിയായാൽ ഏഴ് ദിർഹം നാലെണ്ണം ശരിയായാൽ 50 ദിർഹം അഞ്ചെണ്ണം ശരിയായാൽ 1,000 ദിർഹം ആറെണ്ണം ശരിയായാൽ 250,000 ദിർഹം എന്നിങ്ങനെ തുടർന്ന് ഏഴ് അക്കങ്ങളും തുല്യമായി പ്രവചിച്ചാൽ 100 മില്യൺ ഡോളർ കരസ്ഥമാക്കാവുന്നതാണ്. ഇത് വരെ ആരും ഗ്രാൻഡ് പ്രൈസായ 100 മില്യൺ സ്വന്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |