SignIn
Kerala Kaumudi Online
Thursday, 25 April 2024 1.40 PM IST

കോഴിക്കല്ല് മൂടി: മീനഭരണിക്ക് തുടക്കം

meen-barani

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിക്ക് തുടക്കം കുറിച്ചുള്ള കോഴിക്കല്ല് മൂടൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. പന്തീരടി പൂജയ്ക്ക് ശേഷം വടക്കേ നടയിൽ പ്രധാന ദീപസ്തംഭത്തിന് സമീപമുള്ള വൃത്താകൃതിയിലുള്ള കോഴിക്കല്ല് കുഴിച്ചുമൂടി അതിന് മുകളിൽ ചെമ്പട്ട് വിരിച്ച് കോഴികളെ സമർപ്പിച്ചായിരുന്നു ചടങ്ങ് നിർവഹിച്ചത്.

തിങ്ങി നിറഞ്ഞ ഭക്തരെ സാക്ഷിയാക്കി പാരമ്പര്യ അവകാശികളായ കാവിൽ ഭഗവതി വീട്ടുകാരും വടക്കേ മലബാറിലെ തച്ചോളി വീട്ടുകാരും കോഴിക്കല്ല് മൂടൽ ചടങ്ങ് നിർവഹിച്ച് ആത്മ നിർവൃതിയടഞ്ഞു. കോഴിക്കല്ല് മൂടിയതോടെ ക്ഷേത്രത്തിൽ തടിച്ചു കൂടിയ ഭക്തജനം ശരണം വിളികളോടെ ദേവീ സ്തുതികൾ ആലപിച്ചു. ക്ഷേത്രത്തിന്റെ നാല് നടകളിലും ഭണ്ഡാരം സ്ഥാപിച്ചു.

ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രാങ്കണത്തിലെ ആലുകളിലും നടപ്പന്തലുകളിലുമെല്ലാം വേണാടൻ കൊടിക്കൂറകൾ ഉയർത്തി. ദേവി ദാരികനുമായി നടത്തിയ യുദ്ധത്തിന് തിരുവോണനാളിൽ തുടക്കം കുറിക്കുന്നുവെന്നാണ് ഐതിഹ്യം. ഇതിന്റെ സ്മരണയിലാണ് കോഴിക്കല്ല് മൂടൽ നടത്തുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശനൻ, മെമ്പർമാരായ മുരളി വെണ്ണല, പ്രേമരാജൻ ചൂണ്ടാലത്ത്, സെക്രട്ടറി പി.ഡി.ശോഭന, ഡെപ്യൂട്ടി കമ്മിഷണർ പി.ബിന്ദു, അസി.കമ്മിഷണർ സുനിൽ കർത്ത, മാനേജർ കെ.വിനോദ് എന്നിവർ നേതൃത്വം നൽകി.

മാർച്ച് 24ന് ത്രിചന്ദന ചാർത്ത് പൂജയും തുടർന്ന് അശ്വതി കാവു തീണ്ടലും നടക്കും. 25നാണ് ഭരണി മഹോത്സവം. ഇനിയുള്ള ഒരാഴ്ചക്കാലം ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണവും പരിസരവും കോമരങ്ങളുടെ നേതൃത്വത്തിൽ എത്തുന്ന ഭക്തസംഘങ്ങളെ കൊണ്ട് നിറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KOZHIKKALLU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.