കോട്ടയം . സഭാ വിശ്വാസികൾ ബി.ജെ.പിയ്ക്ക് അനുകൂലമായി എന്തെങ്കിലും പറഞ്ഞാൽ ജോസ് കെ മാണിയ്ക്ക് പൊള്ളിത്തുടങ്ങുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു. പാലാ ബിഷപ്പിനെതിരെ തീവ്രവാദികൾ വന്നാലോ, ബൈബിൾ കത്തിച്ചാലോ, പുൽക്കൂട്ടിൽ നിന്ന് ഉണ്ണിയേശുവിനെ എടുത്തു കളഞ്ഞാലോ, നാടകങ്ങളിൽ അധിഷേപിച്ചാലോ ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങൾ ബുദ്ധിമുട്ടനുഭവിച്ചാലോ വാതുറക്കാതെ മിണ്ടാതെ ഇരിക്കുന്ന ജോസ് സഭയുമായി ബന്ധപ്പെട്ടവർ ബി.ജെ.പിയെക്കുറിച്ച് പറയുമ്പോൾ അസ്വസ്ഥനാകുന്നതെന്തിനാണ്. സഭയ്ക്ക് എതിരായ നിലപാടുകൾ വിവിധ തലങ്ങളിൽ നിന്ന് വന്നപ്പോൾ മൗനം പാലിച്ച ജോസിൽ നിന്ന് വിശ്വാസികൾ അകലാൻ തുടങ്ങിയപ്പോൾ ആണ് സഭയ്ക്കും കേരള കോൺഗ്രസ്സിനും ഒരേ നിലപാടെന്ന് പറഞ്ഞ് വിശ്വാസികളെ വീണ്ടും വഞ്ചിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |