ആലപ്പുഴ: കനിവ് പെയ്ൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് പുതിയ സ്കാനിംഗ് മെഷീൻ കൈമാറി. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറിൽ നിന്നു ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജും ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ജ് ഡോ.കെ വേണുഗോപാലും ചേർന്ന് മെഷീൻ ഏറ്റുവാങ്ങി. 10 ലക്ഷം രൂപ വരുന്ന അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീനാണ് കൈമാറിയത്. ചടങ്ങിൽ കനിവ് പെയ്ൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ കെ.ഡി.മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ അരുൺ ജേക്കബ്, ആർ.എം.ഒ ഷാലിമ, റേഡിയോളജിസ്റ്റ് ഡോ. സലിം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |