മൂവാറ്റുപുഴ: ബി.ജെ.പി മൂവാറ്റുപുഴ മുനിസിപ്പൽ കൺവെൻഷൻ എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൺവീനർ സി.സജികുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അരുൺ പി. മോഹൻ, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അജീഷ് തങ്കപ്പൻ, കൗൺസിലർ ബിന്ദു സുരേഷ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.എം. സിനിൽ, സെക്രട്ടറി അജയൻ കൊമ്പനാൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി സി.സജികുമാർ (പ്രസിഡന്റ്), കെ.കെ. രമണൻ, പി.കെ. ശശി (വൈസ് പ്രസിഡന്റുമാർ), സനൽ ധനഞ്ജയൻ (ജനറൽ സെക്രട്ടറി), പി.വൈശാഖ്, രമേശ് നാരായണൻ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |