SignIn
Kerala Kaumudi Online
Friday, 20 September 2024 5.06 PM IST

മുഖത്ത് മാത്രമല്ല ഇനി മുതൽ മുടിയ്ക്കും മുൾട്ടാണി മിട്ടി ഉപയോഗിച്ച് നോക്കൂ; മുടി കൊഴിച്ചിലിനും താരനും പ്രകൃതിദത്ത പരിഹാരം

Increase Font Size Decrease Font Size Print Page
multani-mitti

ചർമ്മസംരക്ഷണത്തിനായി പലരും ഉപയോഗിക്കുന്ന ഒന്നാണ് മുൾട്ടാണി മിട്ടി. എന്നാൽ ചർമ്മത്തിന് എന്നതുപോലെ മുടിയുടെ സംരക്ഷണത്തിനും ഇത് ഉത്തമമാണ്. ഇത് പലർക്കും അറിയുകയുമില്ല. മുടിയെ നല്ല ആരോഗ്യത്തോടെ പരിപാലിക്കുന്നതിനും മുടി കൊഴിച്ചിൽ നിർത്താനും മുൾട്ടാണി മിട്ടി ഉപയോഗിക്കാറുണ്ട്.

തലമുടി കൊഴിച്ചിൽ

തലമുടിയെ നല്ലപോലെ മോയ്സ്ച്വർ ചെയ്ത് നിലനിർത്തുന്നതിനാൽ മുടി കൊഴിച്ചിൽ അകറ്റി നല്ല കരുത്ത് നൽകുന്നതിനും മുൾട്ടാണി മിട്ടി നല്ലതാണ്. ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും മുൾട്ടാണി മിട്ടി ഹെയർ മാസ്ക്ക് ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യുന്നു. ഇതിനായി ആദ്യം ഒരു കപ്പ് മുൾട്ടാണി മിട്ടി എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് കറ്റാർവാഴ ജെൽ ഇട്ട് മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിൽ മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഇത് മുടിയെ മോയ്സ്ച്വർ ചെയ്ത് നിർത്താൻ സഹായിക്കുന്നു. കൂടാതെ അതിൽ ചെറുനാരങ്ങ നീരും ചേർക്കാവുന്നതാണ്. ഇത് താരൻ അകറ്റാൻ സഹായിക്കുന്നു.

hair

താരൻ അകറ്റാൻ

മുടിയെ ബാധിക്കുന്ന ഒരു പ്രശ്നമാണ് താരൻ. ഇത് മുടിക്കൊഴിച്ചിനും കാരണമാകുന്നുണ്ട്. ഈ പ്രശ്നം അകറ്റാൻ മുൾട്ടാണി മിട്ടി വളരെ നല്ലതാണ്. ഇതിനായി ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തെെരും രണ്ട് തുള്ളി വെളിച്ചെണ്ണയും മിക്സ് ചെയ്ത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കണം. അതിന് ശേഷം ചൂടുവെള്ളത്തിൽ മുക്കി എടുത്ത ടവ്വൽ ഉപയോഗിച്ച് തലമുടി നന്നായി കവർ ചെയ്ത് കെട്ടി വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് തല കഴുകാം. ഇത്തരത്തിൽ ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് താരൻ അകറ്റുന്നതിന് സഹായിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MULTANI MITTI, HAIRPACK, HAIRGROWTH, HAIR, HAIRCARE, BEAUTY CAM, BEAUTYFUL, MULTANI MITTI HAIR PACK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.