പഴയങ്ങാടി:പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന് മുന്നോടിയായുള്ള ലോഗോ പ്രകാശനംക്ഷേത്രങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രശസ്ത നാടകാചാര്യൻ ഇബ്രാഹിം വെങ്ങര ചിത്രകാരൻ കെ.കെ.ആർ വെങ്ങരയ്ക്ക് നൽകി നിർവ്വഹിച്ചു. ഇബ്രാഹിം വെങ്ങര, ജ്യോതിഷ് കുമാർ എന്നിവരെ സംഘാടക സമതി വൈസ് ചെയർമാൻമാർ ആയ എം.പി ഉണ്ണികൃഷ്ണൻ,വി .വിനോദ് എന്നിവർ പൊന്നാട അണിയിച്ചു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി പി.വി.ജ്യേതിഷ് കുമാർ ആണ് കളിയാട്ട ലോഗോ ഡിസൈൻ ചെയ്തത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ജ്യേതിഷ് കുമാറിന് നൽകി. മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹിദ് കയിക്കാരൻ അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മറ്റി വൈസ് പ്രസിഡന്റ് സുഭഗൻ , കൃഷ്ണൻ കോമരം, പി.പി.കരുണാകരൻ, പി.ജനാർദ്ദനൻ, പി.വി.ധനലക്ഷ്മി., കക്കോപ്രവൻ മോഹനൻ, എം.രാമചന്ദ്രൻ ,സാനു സുഭാകൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |