കൊച്ചി: കെപി സി.സി.യുടെ നേതൃത്വത്തിൽ മാർച്ച് 30ന് വൈക്കത്തൂ നടക്കുന്ന വൈക്കം സത്യാഗ്രഹശതാബ്ദി ആഘോഷ സമ്മേളനനഗരിയിൽ സ്ഥാപിക്കാനുള്ള മഹാത്മാഗാന്ധിയുടെ ഛായാചിത്ര ഘോഷയാത്ര 29ന് ആലുവ യു.സി കോളേ ജിലെ മഹാത്മഗാന്ധി നട്ട മാവിൻചുവട്ടിൽ നിന്ന് ആരംഭിക്കും.
വൈകുന്നേരം വൈക്കത്ത് എത്തിച്ചേരും. ജാഥാ നായികൻ യു.ഡി.എഫ് കൺവീനർ എം.എം ഹസനും ഉപനായകർ കെ.പി.സി സി ഭാരവാഹികളായ വി.ജെ. പൗലോസ്, അബ്ദുൽ മുത്തലിബ്, എസ്. അശോകൻ എന്നിവരാണ്,
ഡി.സി.സി ഓഫീസിൽ ചേർന്ന അവലോകനയോഗം എം.എം ഹസൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |