തൃപ്പൂണിത്തുറ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ - മുളന്തുരുത്തി മേഖലാ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന പ്രഥമ അഖില കേരള ഫ്ലഡ് ലിറ്റ് ക്രിക്കറ്റ് ലീഗ് തൃപ്പൂണിത്തുറ പാലസ് ഓവലിൽ (പൂജ ക്രിക്കറ്റ് ഗ്രൗണ്ട്) നാളെയും മറ്റന്നാളുമായി നടക്കും.
നാളെ വൈകീട്ട് 5.30 ന് നടക്കുന്ന സമ്മേളനം മേഖലാ പ്രസിഡന്റ് റെജി അബിയാസിന്റെ അദ്ധ്യക്ഷതയിൽ തൃപ്പൂണിത്തുറ നഗരസഭാദ്ധ്യക്ഷ രമ സന്തോഷ് ഉദ്ഘാടനം ചെയ്യും. വൈപ്പിൻ ക്രിക്കറ്റ് ക്ലബ്, കോലഞ്ചേരി ക്രിക്കറ്റ് ക്ലബ്, കെ.എൽ 63 ക്രിക്കറ്റ് ക്ലബ് അങ്കമാലി, കൊച്ചിൻ വേവ്സ്, ഇംപൾസ് പയ്യന്നൂർ, ടി.ഡബ്ലിയു.എസ് ടൈഗേഴ്സ് തൃശൂർ, വൈറ്റ് പേജ് വൈക്കം, റോയൽ ടൗൺ തൃപ്പൂണിത്തുറ എന്നിവർ മത്സരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |