കണ്ണവം : രണ്ട് നൂറ്റാണ്ട് പൂർത്തിയായ കണ്ണവം പഴയ പാലത്തിന്റെ വാർഷികം ആഘേഷിച്ച് നാട്ടുകാർ. ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ 1823 ൽ നിർമ്മിച്ച പാലത്തിന്റെ 200-ാം വാർഷികാഘോഷമാണ് സംഘടിപ്പിച്ചത്. കണ്ണവം ഗാന്ധിസ്മാരക വായനശാലയും തൊടീക്കളം വി.പി.നാരായണമാരാർ സ്മാരക വായനശാലയുടെയും നേതൃത്വത്തിൽ 40 ദിവസത്തോളം നീണ്ടുനിൽക്കുന്ന കണ്ണവം മഹോത്സവം ആയാണ് ആഘോഷം നടത്തുന്നത്. ഇന്നലെ വിളംബര ജാഥയും സ്നേഹദീപം തെളിയിക്കലും ചടങ്ങോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി പ്രസിഡന്റ് വിജയൻ പാലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി സ്നേഹ ദീപം തെളിയിച്ചു. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് അംഗങ്ങളായ പി.ഷിജിത, എം.വി.ഷിബു, എ.ലീന, കോളയാട് പഞ്ചായത്തംഗം എ.ഷീബ, സുധാകരൻ തൊടീക്കളം, എ.ടി.അബൂബക്കർഹാജി, കെ.കെ.ദിനേശൻ, വി.കെ.രാജീവൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |