ആലപ്പുഴ: സാമൂഹ്യ പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ ആലപ്പുഴ നഗരസഭ ഹരിത കർമ്മസേനാംഗങ്ങൾക്കായി പുതിയ ഇലക്ട്രിക് ആപേ ഗുഡ്‌സ് ഓട്ടോറിക്ഷ കൈമാറി.
ആലപ്പുഴ ഐ.സി.ഐ.സി.ഐ ബാങ്കിംഗ് ഹെഡ് അജീഷ്‌കുമാർ, കോട്ടയം സോണൽ ഹെഡ് വിജി നന്ദകുമാർ, റീട്ടെയിൽ ഹെഡ് ജോബി ജോൺ
എന്നിവരിൽ നിന്നും നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഇലക്ട്രിക് ഓട്ടോറിക്ഷ ഏറ്റുവാങ്ങി.
ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനും, സേനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതിനുമായി 5.5 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയാണ് ബാങ്ക് നഗരസഭയ്ക്ക് കൈമാറിയത്.
ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബാബു, കൗൺസിലർമാരായ റഹിയാനത്ത്, ക്ലാരമ്മ പീറ്റർ, ഹെൽത്ത് ഓഫീസർ ഹർഷിദ്, ഐ.സി.ഐ.സി.ഐ ബ്രാഞ്ച് മാനേജർ വിനീഷ്, എസ്.എച്ച്.ജി റീജണൽ ഡിപ്പാർട്ട്‌മെൻറ് ഹെഡ് അരുൺ രാജ്, മുനിസിപ്പൽ സെക്രട്ടറി മുംതാസ്, സൗത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ ഷീലമോഹൻ, ബാങ്ക് ജീവനക്കാർ, നഗരസഭ ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |