SignIn
Kerala Kaumudi Online
Friday, 26 April 2024 7.05 AM IST

രാത്രി കുടിച്ച് പൂസായി നടുറോഡിൽ യുവതികളുടെ അഴിഞ്ഞാട്ടം, വാഹനങ്ങൾ തടഞ്ഞു; കേസെടുത്തതിന് പിന്നാലെ ഒരാൾ നാലാം നിലയിൽ നിന്ന് ചാടി

women

ചെന്നൈ: മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ അഴിഞ്ഞാടിയ യുവതികൾക്കെതിരെ കേസെടുത്തു. കണ്ണകി നഗർ സ്വദേശികളായ ആറ് യുവതികളാണ് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയത്. ചെന്നൈയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ഇവർ കാറ്ററിംഗ് ജോലി ചെയ്തുവരികയാണ്.


ജോലി കഴിഞ്ഞ ശേഷം യുവതികൾ മദ്യപിച്ച് റോഡിലിറങ്ങി. ഇതിനിടയിൽ ശമ്പളം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമായി. ഇത് കയ്യാങ്കളിയിൽ കലാശിച്ചു. ബസ് അടക്കമുള്ള വാഹനങ്ങളും പ്രതികൾ തടഞ്ഞു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഇവരെ കീഴ്‌പ്പെടുത്തി. ഗതാഗതം തടസപ്പെടുത്തിയതിനും മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിനും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്‌തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതിനുപിന്നാലെ കൂട്ടത്തിലൊരു യുവതി വീണ്ടും മദ്യപിക്കുകയും, കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, 6 DRUNK WOMEN, CHENNAI, POLICE, VIRAL VIDEO
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.