SignIn
Kerala Kaumudi Online
Friday, 15 May 2026 1.34 AM IST

ഇത്തവണ വിഷു ബമ്പറിന് കൂടുതൽ ലക്ഷപ്രഭുക്കൾ ഉണ്ടാകും, സീരിസിൽ വന്ന മാറ്റങ്ങൾ അറിഞ്ഞ് ടിക്കറ്റെടുക്കാം

kerala-lottery

കൊച്ചി: 12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബമ്പർ ലോട്ടറിയുടെ രണ്ടു മുതൽ അഞ്ചു വരെയുള്ള സമ്മാനങ്ങൾ എല്ലാ സീരീസിലും ലഭ്യമാകും. ഇതുവരെ ബമ്പറുകളുടെ രണ്ടും മൂന്നും സമ്മാനങ്ങൾ മാത്രമാണ് ഇങ്ങനെ നൽകിയിരുന്നത്. ആറ് സീരീസിൽ ഇറക്കുന്ന വിഷു ബമ്പർ ടിക്കറ്റിന് 300 രൂപയാണ് വില. രണ്ടാം സമ്മാനം ഒരു കോടി, മൂന്നാം സമ്മാനം 10ലക്ഷം, നാലാം സമ്മാനം 5ലക്ഷം, അഞ്ചാം സമ്മാനം 2ലക്ഷം എന്നിങ്ങനെയാണ് ആറ് സീരീസിലുമുള്ള സമ്മാനങ്ങൾ. മേയ് 24നാണ് നറുക്കെടുപ്പ്.

ബമ്പർ ലോട്ടറിയുടെ സമ്മാനഘടനയിൽ മാറ്റം വരുത്താൻ ലോട്ടറി വകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നു. ഞായറാഴ്ച സമ്മർ ബമ്പർ നറുക്കെടുപ്പിന് ശേഷമാണ് വിഷു ബമ്പർ റിലീസ് ചെയ്തത്. 54 ലക്ഷം ടിക്കറ്റുകൾക്കാണ് അനുമതി. ആദ്യഘട്ടം 24 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചു. ആകെ 49,46,12,000 രൂപയുടെ സമ്മാനങ്ങളുണ്ട്. 12 കോടി മുതൽ 300 രൂപ വരെ 4,01,790 സമ്മാനങ്ങൾ. കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.

Add as a preferred source on Google
TAGS: VISHU BUMPER, KERALA LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA