ഇന്ന് മിക്കവരും നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് നര. അകാല നര മൂലം ഉറക്കം നഷ്ടപ്പെട്ട് ബ്യൂട്ടിപാർലറുകളിലും ഡോക്ടർമാരുടെയടുത്തേക്കുമൊക്കെ ഓടുന്ന നിരവധി യുവാക്കളുണ്ട്. പാരമ്പര്യവും, മാനസിക പ്രയാസങ്ങൾ മൂലവും, കെമിക്കൽ വസ്തുക്കളുടെ ഉപയോഗവുമൊക്കെയാണ് അകാല നരയുടെ കാരണങ്ങൾ.
ഈ പ്രശ്നം പാർശ്വഫലങ്ങളില്ലാതെ പരിഹരിക്കാൻ ചില മാർഗങ്ങളുണ്ട്. മുടിയ്ക്ക് പ്രകൃതിദത്തമായ നിറം ലഭിക്കാൻ സഹായിക്കുന്നൊരു ഔഷധമാണ് മൈലാഞ്ചി. അഞ്ച് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒരു മിനിട്ട് ചൂടാക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈലാഞ്ചിപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. തലയിൽ പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യണം. പുരട്ടിയ ഉടൻ തന്നെയൊരു റിസൽട്ട് പ്രതീക്ഷിക്കരുത്.
കടുകെണ്ണ ചൂടാക്കി തലയിൽ പുരട്ടുന്നതും നരയെ പ്രതിരോധിക്കും. ഇളം ചൂടോടെ വേണം തലയിൽ തേച്ചുപിടിക്കാൻ. അരമണിക്കൂറിന് ശേഷം ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. മുടിയ്‌ക്ക് ബലം കിട്ടാനും കടുകെണ്ണ ഉത്തമമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |