തിരുവനന്തപുരം: വേനൽ കാലത്ത് മനുഷ്യരെപ്പോലെ പക്ഷികൾക്കും ദാഹമുണ്ടെന്നും അവയ്ക്ക് കരുതലാകേണ്ടത് നമ്മുടെ കടമയാണെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. പക്ഷികളുടെ ദാഹം ശമിപ്പിക്കുന്നതിനായി മൺപാത്രങ്ങളിൽ വെള്ളം കുടിക്കാനുള്ള സൗകര്യം നഗരസഭയിലൊരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
നിലവിൽ നഗരസഭയുടെ മുകൾ നിലയിലും താഴെയുമായി പക്ഷികൾ സ്ഥിരമെത്തുന്ന ആറ് സ്ഥലങ്ങളിലാണ് മൺപാത്രങ്ങളിൽ വെള്ളം ഒരുക്കിയിട്ടുള്ളത്. നഗരസഭയ്ക്ക് പുറത്തേക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമുണ്ടെന്നും പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മേയർ കൂട്ടിച്ചേർത്തു.
ഡെപ്യൂട്ടി മേയർ പി.കെ. രാജു, മരാമത്ത് സമിതി അദ്ധ്യക്ഷൻ മേടയിൽ വിക്രമൻ, കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ, അംശു വാമദേവൻ, കെ.എം.സി.എസ്-യു ജനറൽ സെക്രട്ടറി പി.സുരേഷ്, വൈസ് പ്രസിഡന്റ് എസ്.എസ്.മിനു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |