ചെന്നെെ: തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടം നടക്കുമ്പോൾ 25പേർ അവിടെ ജോലി ചെയ്തിരുന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |