സ്വർണത്തോടുള്ള മലയാളികളുടെ ഭ്രമത്തെ അക്ഷയ ഖനിയുമായി ഉപമിക്കാം. എത്ര ലഭിച്ചാലും മലയാളിക്ക് മഞ്ഞലോഹത്തോടുള്ള ഇഷ്‌ടം മാറുകയില്ല. ആഭരണം എന്നതിലുപരിയായി ഏറ്റവും മികച്ച നിക്ഷേപവും കൂടിയാണ് സ്വർണം. അക്ഷയത്രിതീയ ദിവസങ്ങളിൽ പൊതുവെ ജൂവലറികളിലെല്ലാം തിരക്ക് വർദ്ധിക്കുന്നത് സ്വാഭാവികമാണ്. അതിന്റെ കാരണവും ആവിർഭാവവും എന്താണെന്ന് വ്യക്തമാക്കുകയാണ് പ്രമുഖ ജൂവലറി ഗ്രൂപ്പായ ഭീമയുടെ ഡയറക്‌ടർ ഗായത്രി സുഹാസ്.
''തിരുവനന്തപുരത്ത് ഞങ്ങൾ വന്ന സമയത്ത് എന്റെ അച്ഛൻ ശ്രദ്ധിച്ച കാര്യങ്ങളിലൊന്നായിരുന്നു ഇത്. തമിഴ്‌നാട്ടിൽ നിന്ന് ആളുകൾ അക്ഷയ ത്രിതീയ ദിവസം സ്വർണം വാങ്ങാൻ ഇവിടെ വന്നിരുന്നു. അതിനെ കുറിച്ച് റിസർച്ച് ചെയ‌്തപ്പോൾ നല്ല മുഹൂർത്തങ്ങളുള്ള ദിവസമാണ് അക്ഷയ ത്രിതീയ എന്ന് മനസിലായി. സ്വർണം വാങ്ങുന്നതിന് ഏറ്റവും നല്ല സമയം ഇതാണെന്ന് തിരിച്ചറിഞ്ഞ് കൂടുതൽ എക്‌സ്‌പ്ളോർ ചെയ്യുകയാണ് ഞങ്ങൾ ചെയ‌്തത്''. - ഗായത്രി സുഹാസിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |