കണ്ണൂർ: ബാഴ്സലോണ ഒളിമ്പിക്സിലും അറ്റ്ലാന്റാ ഒളിമ്പിക്സിലും എസ്തോണിയയെ പ്രതിനിധീകരിച്ച് പുരുഷവിഭാഗം പോൾ വാൾട്ടിൽ മത്സരിച്ച വലേരി ബുക്കറേയ് പരിയാരത്ത്. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഖേലോ ഇന്ത്യാ സിന്തറ്റിക് ട്രാക്കിന്റെ ലൈൻ മാർക്കിംഗിനായാണ് ഇദ്ദേഹം എത്തിയത്.
ശനിയാഴ്ച പരിയാരത്തെത്തി പ്രവൃത്തി ആരംഭിച്ച വലേരി മാർക്കിംഗ് പൂർത്തിയാക്കി മടങ്ങി. വലേരി പ്രസിഡന്റായ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൻസ്റ്ററ്റ് കമ്പനിയാണ് മാർക്കിംഗ്ചുമതല ഏറ്റെടുത്തത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഗുഡ് വിൽ ഗെയിംസിലും പോൾവാൾട്ടിൽ സ്വർണ്ണം നേടിയ വലേരി 93ൽ സ്റ്റുഗർട്ടിൽ വച്ച് നടന്ന ലോക അത്ലറ്റിക്സ് മീറ്റിൽ ഏഴാമതായിരുന്നു. വലേറിയുടെ പേഴ്സണൽ ബെസ്റ്റ് ജംപായ 5.85 മീറ്റർ ഉയരമാണ് ഇപ്പോഴും എസ്തോണിയയുടെ ദേശീയറിക്കാർഡ്. പോൾവോൾട്ട് ഇതിഹാസം സെർജി ബുബ്ക്കക്കൊപ്പം അറ്റ്ലാന്റയിലും ബാഴ്സലോണയിലും മത്സരിച്ചതിന്റെ ഓർമ്മകൾ മഹത്തരം തന്നെയെന്ന് വലേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |