കണ്ണൂർ:ഇടൂഴി നമ്പൂതിരീസ് ആയുർവേദ വൈദ്യശാല ആൻഡ് നേത്രചികിത്സാലയ കണ്ണൂർ ബ്രാഞ്ചിൽ കോസ്മെറ്റോളജി ആൻഡ് യോഗാ ക്ലിനിക്ക് വിഭാഗം ആരംഭിച്ചു. കണ്ണൂർ ഇടൂഴി ബ്രാഞ്ചിൽ നടന്ന പരിപാടിയിൽ ഡോ.ഐ.ഭവദാസൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു .ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം നിർവ്വഹിച്ചു . വേനൽക്കാല ചർമ്മ സംരക്ഷണം എന്ന വിഷയത്തിൽ ഡോ.സി.ജി.ദിവ്യ.ക്ലാസെടുത്തു. മുഖക്കുരു, കറുത്ത പാടുകൾ, താരൻ സോറിയാസിസ്, വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ, വരണ്ട ചുണ്ടുകൾ എന്നിവയ്ക്കുള്ള പ്രത്യേക ചികിത്സയും യോഗ തെറാപ്പി സൗകര്യവും ഇവിടെ ലഭ്യമായിരിക്കും. സീനിയർ ഹോസ്പിറ്റൽ ഓഫീസർ ഡോ.ഐ.ഉമേഷ് നമ്പൂതിരി സ്വാഗതവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.പി.രാജേഷ് , തളാപ്പ് റസിഡന്റ് അസോസിയേഷൻ സെക്രട്ടറി എം.വി.സന്ദീപ് , ഇടൂഴി നമ്പൂതിരീസ് ആയുർവേദ നഴ്സിംഗ് ഹോം മെഡിക്കൽ സൂപ്രന്റ് ഡോ.പി.വി.ധന്യ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |