SignIn
Kerala Kaumudi Online
Saturday, 27 April 2024 9.13 AM IST

പി.ടി. ഉഷക്ക് കേരള കേന്ദ്ര സർവ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്‌

usha

കാസർകോട് : ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി. ഉഷക്ക് കായികമേഖലയിലെ സംഭാവനകൾ പരിഗണിച്ച് കേരള കേന്ദ്ര സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകുന്നു.

സർവ്വകലാശാല നൽകുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലുമായി 19 സ്വർണമടക്കം 33 മെഡലുകൾ, തുടർച്ചയായ 4 ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ്, 1985ലെ ജക്കാർത്ത ഏഷ്യൻ അത്ലറ്റിക് മീറ്റിൽ 5 സ്വർണമടക്കം 6 മെഡലുകൾ തുടങ്ങി രാജ്യത്തിന്റെ അഭിമാനമുയർത്തിയ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ച താരമെന്ന നിലയിൽ പരിഗണിച്ചാണ് പി.ടി. ഉഷയെ സർവകലാശാല ആദരിക്കുന്നത്. കിനാലൂരിൽ ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിനും നേതൃത്വം നൽകുന്നു. 20 വർഷം പിന്നിടുന്ന ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിലെ താരങ്ങൾ ഇതുവരെ 79 രാജ്യാന്തര മെഡലുകളാണ് ഇന്ത്യയ്ക്കു നേടിത്തന്നത്. ദേശീയ മത്സരങ്ങളിൽനിന്ന് അറുനൂറിലധികം മെഡലുകളും കരസ്ഥമാക്കി. രാജ്യത്ത് പുതിയ കായിക സംസ്‌കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് പി.ടി. ഉഷയെന്ന് വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു പറഞ്ഞു. സർവ്വകലാശാലയിൽ പിന്നീട് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ ഡോക്ടറേറ്റ് സമ്മാനിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PT USHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.