ചാത്തന്നൂർ: ലോക ജലദിനത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച 1000 കുളങ്ങളുടെ പൂർത്തികരണത്തിന്റെ ഭാഗമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കുറുങ്ങൽ ഏലയിൽ നിർമ്മിച്ച കാർഷിക കുളത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.സജീവ്, ബി.ഡി.ഒ ശംഭു, ജോയിന്റ് ബി.ഡി.ഒ ജിപ്സൺ, ജി.ഇ.ഒ സതീശ് കുമാർ, വി.ഇ.ഒ പ്രീതി, വിഷ്ണു, ഗ്രാമ പഞ്ചായത്ത് എ.ഇ പ്രീത, ഓവർസീയർ എസ്.വിഷ്ണു രാജൻ, ധനിത്യ, രാജി ,വിവിധ വാർഡുകളിലെ തൊഴിലുറപ്പ് മേറ്റുമാർ, തൊഴിലാളികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |