SignIn
Kerala Kaumudi Online
Saturday, 27 April 2024 3.48 AM IST

ദാമ്പത്യ പ്രശ്‌നങ്ങൾ തീർക്കാൻ നാരീപൂജ പതിവാക്കിയ പ്രദീപ് പീഡിപ്പിച്ചത് നിരവധി യുവതികളെ, കളംപാട്ടും വെൽഡിംഗും സൈഡ്

arrest1

ഇരിങ്ങാലക്കുട: ദാമ്പത്യ പ്രശ്‌നങ്ങൾ നാരീ പൂജയിലൂടെ തീർത്ത് തരാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വേളൂക്കര പഞ്ചായത്തിൽ ഈസ്റ്റ് കോമ്പാറ ദേശത്ത് കോക്കാട്ട് വീട്ടിൽ പ്രദീപ് (43) ആണ് പിടിയിലായത്.

കൊടകര സ്വദേശിനിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. കളംപാട്ടും മറ്റു പൂജകളുമായി ഉപജീവനം ചെയ്യുന്ന ആളാണ്. വെൽഡിംഗ് തൊഴിലാളി കൂടിയാണ് പ്രതി. കളംപാട്ടിന് വന്നപ്പോഴുള്ള പരിചയം വച്ചാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. ഇത്തരത്തിൽ വേറെയും യുവതികൾ പീഡനത്തിന് ഇരയായതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട സബ് ഡിവിഷണൽ ഓഫീസർ ബാബു കെ. തോമസിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐമാരായ ജോർജ്, സുധാകരൻ, എ.എസ്.ഐ: ജോയ്, ജനമൈത്രി ബീറ്റ് ഓഫീസർ രാഹുൽ, സി.പി.ഒമാരായ, മുഹമ്മദ്, രഞ്ജിത്ത് എന്നിവർ ഉണ്ടായിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ARREST, POOJA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.