കോട്ടയം:പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിളർച്ച കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാകുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവ കേരളം കാമ്പയിന്റെ പ്രചരണാർത്ഥം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോളേജുകളിലും പൊതുസ്ഥലങ്ങളിലുമായി ഓട്ടംതുള്ളലും നാടൻപാട്ടരങ്ങും സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, കളക്ട്രേറ്റ് എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടികൾ അരങ്ങേറി. കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുമായി സഹകരിച്ചായിരുന്നു പരിപാടി. പുനർജനി ജീവജ്വാല കലാസമിതിയാണ് പരിപാടികൾ അവതരിപ്പിച്ചത്. കലാമണ്ഡലം മണലൂർ ഗോപിനാഥാണ് ബോധവത്കരണത്തിനായി പ്രത്യേകം ചിട്ടപ്പെടുത്തിയ ഓട്ടംതുള്ളൽ അവതരിപ്പിച്ചത്. ജില്ലാ ആർ.സി.എച്ച് ഓഫീസർ കെ.ജി സുരേഷ്, ജോസ് ജോൺ, ബിഞ്ചു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |