കോട്ടയം: മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പിലാക്കിയത് വഴി വാഹന ഉടമകളിൽ നിന്ന് രാജ്യമൊട്ടാകെ പിഴയായി 7870.28 കോടി രൂപ ഈടാക്കി . ലോക്സഭയിൽ തോമസ് ചാഴികാടൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതാണ് ഇക്കാര്യം.
2019 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി വരെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വാഹന യാത്രക്കാരിൽ നിന്ന് മോട്ടോർ വാഹന വകുപ്പുകൾ പിഴയായി ഈടാക്കിയതാണ് ഈ തുക. കേരളത്തിൽ 2016-19 കാലഘട്ടത്തിൽ ആകെ നൽകിയിരുന്ന നോട്ടീസ് 23 ആയിരുന്നു. നോട്ടീസ് തുക 17800 രൂപയും പിരിഞ്ഞുകിട്ടിയത് 49250 രൂപയുമാണ്. 2022 ഒക്ടോബറിൽ , 39,69,12,027 രൂപ പിഴ ചുമത്തി, 18,59,65,345 രൂപ പിരിച്ചെടുത്തു. 2022 നവംബറിൽ , 30,91,20,582 രൂപ പിഴ ചുമത്തി, . 2022 ഡിസംബറിൽ , 30,45,12,097 രൂപ പിഴ ചുമത്തി, 16,45,34,720 രൂപ പിരിച്ചെടുത്തുവെന്നും മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |