കോട്ടയം:വരുംതലമുറയിലേക്ക് കൃഷിയുടെ പ്രാധാന്യം എത്തിക്കുന്നതിനായി എലിക്കുളം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച സ്റ്റുഡന്റ്സ് ഗ്രീൻ ആർമിയുടെ ഉദ്ഘാടനം 28ന് രാവിലെ 11ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. ഇളങ്ങുളം ശ്രീശാസ്താ ഹാളിൽ നടക്കുന്ന ചടങ്ങിൽ കുട്ടികൾക്കുള്ള കൃഷി പാഠപുസ്തകം ഹരിതപത്രികയുടെ പ്രകാശനവും നിർവഹിക്കും. വിദ്യാലയങ്ങളിൽ പച്ചക്കറിത്തോട്ട നിർമ്മാണം, കാർഷിക പഠനപരിപാടികൾ, നടീൽ വസ്തുക്കളുടെ വിതരണം തുടങ്ങിയവയാണ് ഗ്രീൻആർമിയിലൂടെ ലക്ഷ്യമിടുന്നത്. ത്രിതല പഞ്ചായത്തുകൾ, കൃഷിവകുപ്പ്, ധനകാര്യ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂൾ പച്ചക്കറിത്തോട്ടങ്ങളിൽ വിളയുന്ന കാർഷികോത്പന്നങ്ങൾ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തും. കാർഷികരംഗത്ത് പഞ്ചായത്തിന് ലഭിച്ച അവാർഡ് തുകയിൽ നിന്ന് മൂന്നുലക്ഷം രൂപ പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |