തൃശ്ശൂർ: കള്ള് കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമം വഴി പങ്കു വെച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ഷാപ്പിലിരുന്ന് കൂട്ടമായി കള്ള് കുടിക്കുന്നതിന്റെ വീഡിയോ ദൃശ്യം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനാണ് നടപടി. ചേർപ്പ് സ്വദേശിനി അഞ്ജനയെയാണ് തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരെ പീന്നീട് ജാമ്യത്തിൽ വിട്ടു.
തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലെ ഉള്ളടക്കമുള്ള വീഡിയോ പങ്കുവെച്ചതിനാണ് യുവതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ റീച്ചും ഫോളോവേഴ്സും വർദ്ധിപ്പിക്കാനാണ് വീഡിയോ പോസ്റ്റ് ചെയ്തത് എന്നാണ് എക്സൈസ് അറിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |