കൊച്ചി: ബി,ജെ.പി അനുകൂല പ്രസ്താവന നടത്തിയ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്ക്കെതിരെ അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം. റബർ വില മുന്നൂറു രൂപയാക്കുന്നവർക്കൊപ്പം മലയോര ജനത നിൽക്കുമെന്ന പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെയാണ് സത്യദീപം മുഖപ്രസംഗത്തിൽ നിലപാട് വ്യക്തമാക്കിയത്. കർഷകരുടെ ആത്മാഭിമാനത്തെ പണയം വയ്ക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
വില പറഞ്ഞ് വോട്ടുറപ്പിക്കുന്നതിനെ ന്യായീകരിക്കരുത്. കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശ്യവും പരിശോധിക്കണം. കാർഷിക മേഖലയിലെ പ്രതിസന്ധികളെ അപകടകരമായി ലളിതവത്കരിക്കുന്ന പ്രസ്താവനയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത്. കൃഷിയുടെ കുത്തകവത്കരണം കാർഷിക നയമായി സ്വീകരിച്ചാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനം. പ്രസ്താവനയുടെ രാഷ്ട്രീയം വ്യാപകമായി ചർച്ച ചെയ്തിട്ടും അത് പിൻവലിക്കാത്തത് എന്തുകൊണ്ടാണെന്നും സത്യദീപം ചോദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |