പാനൂർ : കേരള നിയമസഭയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ തുടർച്ചയായി കൂത്തുപറമ്പ് നിയോജക മണ്ഡലം എം.എൽ.എ കെ.പി.മോഹനന്റെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് മണ്ഡലത്തിെലെ 65അംഗീകൃത ഗ്രന്ഥശാലകൾക്ക് പുസ്തകം വിതരണം ചെയ്യും. പാനൂർ യു.പി സ്കൂളിൽ 26 ന് രാവിലെ 10 മണിക്ക് പുസ്തക വിതരണ ഉദ്ഘാടനം നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ നിർവഹിക്കും. കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ ഗ്രന്ഥശാലയുടെ ലെറ്റർ പാഡ്, സീൽ എന്നിവ സഹിതം ലൈബ്രേറിയൻ, പ്രസിഡന്റ് , സെക്രട്ടറി ഉൾപ്പെടെ മുഴുവൻ എക്സിക്യുട്ടിവ് അംഗങ്ങളും പങ്കെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |